പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ ചെറുകഥാകൃത്ത് ടി.പത്മനാഭന്റെ നവതി ആഘോഷം ഒമ്പതിന് പോത്താങ്കണ്ടം ആനന്ദഭവനത്തിൽ നടക്കും. രാവിലെ ഒൻപതിന് മട്ടന്നൂർ ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത് എന്നിവരുടെ ട്രിപ്പിൾ തായമ്പക. 10.30-ന് നവതിസമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ ടി.പത്മനാഭൻ നവതി സ്മാരക പുരസ്കാരം കെ.എസ്.സേതുമാധവന് സമ്മാനിക്കും.
2.30-ന് സ്വർണിമ ഗോസയിന്റെ ഹിന്ദുസ്ഥാനിസംഗീതം. 4.15-ന് കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തിൽ കർണശപഥം കഥകളി എന്നിവ നടക്കും. പത്രസമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദഭാരതി, മനോജ് കടയക്കര, എ. രഞ്ജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.