തിരുവനന്തപുരം: പ്രളയത്തിെന്റയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് പഠനവിധേയമാക്കി, വരാൻ പോകുന്ന മഹാദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഗാഡ്ഗിൽ റിപ്പോർട്ടിനെ വിമർശിക്കുന്നവർ ഒരു പ്രാവശ്യമെങ്കിലും അതു വായിക്കാൻ തയ്യാറാകണം. വർഷങ്ങളായി മലയോരമേഖലകളിൽ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞ സർക്കാർ നിലപാെടടുത്തത്. നമ്മുടെ നാടിന്റെ സമൃദ്ധിയും പച്ചപ്പും പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇതു തകർക്കാനും ചൂഷണംചെയ്യാനും ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.