തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി(ആർ.ജി.സി.ബി.) ജൈവസാങ്കേതികവിദ്യയിൽ എം.എസ്സി. കോഴ്സ് തുടങ്ങുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 41 വിദ്യാർഥികൾ പ്രവേശനപ്പരീക്ഷയിലൂടെ സീറ്റ് നേടി. ഇതിൽ 21 പേർ കേരളത്തിൽനിന്നുള്ളവരാണ്.
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെയും യുനെസ്കോയുടെയും ആഭിമുഖ്യത്തിലുള്ള ഫരീദാബാദ് റീജണൽ സെന്റർ ഫോർ ബയോടെക്നോളജിയിൽ അഫിലിയേറ്റ് ചെയ്ത കോഴ്സുകളാണ് നടത്തുന്നത്.
കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിങ്കളാഴ്ച ക്ലാസ് തുടങ്ങും. ഡിസീസ് ബയോളജി, മോളിക്കുലാർ പ്ലാന്റ് സയൻസ്, മോളിക്കുലാർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഡി.എൻ.എ. പ്രൊഫൈലിങ് എന്നിവയാണ് വിഷയങ്ങൾ. ഡിസീസ് ബയോളജിയിൽ ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു കോഴ്സ്.