തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകൾ കേശവദാസപുരത്തുള്ള എൻ.എസ്.എസ്. സിവിൽ സർവീസ് അക്കാഡമിയിൽ ഉടൻ ആരംഭിക്കും. എല്ലാ ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമായിരിക്കും ക്ലാസ്. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ ക്ലാസുകൾ നയിക്കും. ഫോൺ : 9847096934, 9995055249.