എടവണ്ണ: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനും ചിന്തകനുമായ എടവണ്ണ പത്തപ്പിരിയം ഗ്രീനയിലെ എം.ഐ. തങ്ങൾ (74) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിവർത്തകൻ എന്നീ നിലകളില്ലെലാം തിളങ്ങിയ വ്യക്തിത്വമാണ് എം.ഐ. തങ്ങൾ. കേരള ഗ്രന്ഥശാലാ സംഘാംഗമാണ്. ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററായിരുന്നു. എ.വി. അബ്ദുറഹ്‌മാൻ ഹാജി ഫൗണ്ടേഷൻ അവാർഡ്, ദുബായ് കെ.എം.സി.സി. മാധ്യമ പുരസ്‌കാരം, അൽകോബാർ കെ.എം.സി.സി. രജതജൂബിലി പുരസ്‌കാരം, ഖത്തർ ഏറനാടൻ പുരസ്‌കാരം, ഹാഷിം എൻജിനീയർ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശരീഫ സറഫുന്നീസ. മക്കൾ: ശരീഫ നജ്മുന്നീസ, ശരീഫ സബാഹത്തുന്നിസ, സയ്യിദ് ഇൻതിഖാബ് ആലം, സയ്യിദ് അമീനുൽ അഹ്‌സൻ, സയ്യിദ് മുഹമ്മദ് അൽതാഫ്, സയ്യിദ് മുജ്തബാ വസിം. മരുമക്കൾ: ആയിഷ നിലോഫർ ബാഫഖി (കൊയിലാണ്ടി), ഷബ്‌ല (കൽപകഞ്ചേരി), റഹ്‌മത്ത് (രണ്ടത്താണി), ജമാലുദ്ദീൻ (കൊടുവള്ളി), അബ്ദുൽ ഗഫൂർ (മുത്തന്നൂർ).

ഖബറടക്കം ഞായറാഴ്ച രാവിലെ 7.30-ന് പത്തപ്പിരിയം പേരൂൾക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.