കതിരൂർ(കണ്ണൂർ): സി.പി.എം. പ്രാദേശികനേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. 24 മണിക്കൂർ നിരാഹാരം ആരംഭിച്ചു. പുല്യോട്, സി.എച്ച്. നഗർ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സമരം. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ഇവരെ കള്ളക്കേസിൽ കുടുക്കിയെന്നും നാടുകടത്തിയിട്ട് ഏഴുവർഷമായെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. എറണാകുളം ജില്ലാ മുൻ സെക്രട്ടറി അരുൺകുമാർ ഉദ്ഘാടനംചെയ്തു. മർഫാൻ അധ്യക്ഷതവഹിച്ചു. എ.എൻ.ഷംസീർ, മുഹമ്മദ് നസീൽ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ നിരാഹാരം സമാപിക്കും.