മലപ്പുറം: നികുതി കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ(എ.കെ.ഡി.എ.) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്ന തീരുമാനം സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരെയും ചെറുകിടകച്ചവടക്കാരെയും ബാധിക്കും. ഇതൊഴിവാക്കാൻ നികുതിക്കുമേൽ സെസ് ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികൾ: അയ്യപ്പൻ നായർ(പ്രസി.), പി.കെ. രാജൻ, രാജൻ തിയ്യാരത്ത്, ബാബു കുന്നോത്ത്, ഗിരി നായർ, അഹമ്മദ്, വിശ്വംഭരൻ(വൈസ്.പ്രസി.), മുജീബ് റഹ്മാൻ(ജന. സെക്ര.), എം.കെ. അനിൽകുമാർ, അജിത്ത് മാർത്താണ്ഡൻ, രാധാകൃഷ്ൺ, സുവിരാജൻ, കെ.കെ. റഫീഖ്, ശിവദാസ്(സെക്ര.), ബിനു മഞ്ഞളി(ഖജാ.).