കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മികച്ച പ്രവർത്തങ്ങൾ കാഴ്ചവെച്ച സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും ഉള്ള 2018-19 അധ്യയനവർഷത്തിലെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച യൂണിറ്റുകളായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കാലടി, ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് , കാസർകോഡ്, എൽ.ബി.എസ്. കോളേജ് ഓഫ് എൻജിനീയറിങ് കാസർകോഡ്, വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തൃശ്ശൂർ എന്നി സ്ഥാപനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പ്രോഗ്രാം ഓഫീസർമാരായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ സിജോ ജോർജ്, കാസർകോഡ് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ ഗോവർധന കയർത്തായ ബി., കാസർകോഡ് എൽ. ബി.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ മഞ്ജു വി., തൃശ്ശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ അനിൽ മേലേപ്പുറത്ത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച വൊളന്റിയർമാർക്കുള്ള അവാർഡിന് തൃശ്ശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ശ്രീഹരി എ.എം., കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്‌ ആൻഡ് ടെക്‌നോളജിയിലെ അഭിമന്യു സി.വി., കോഴിക്കോട് കെ.എം.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ്‌ ഫോർ വിമനിലെ ആര്യ സി.വി., പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ആതിര എ., കാസർകോഡ് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ ഹരികൃഷ്ണൻ കെ., തൃശ്ശൂർ ഗവണ്മെന്റ് എൻജിനീയറിങ്‌ കോളേജിലെ അഭിനന്ദ് എ., കാസർഗോഡ് എൽ.ബി.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ശ്രീലക്ഷ്മി എം., തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളേജിലെ ലുബാബ തസ്‌നീം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രത്യേക പുരസ്കാരത്തിന് ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ പ്രോഗ്രാം ഓഫീസർ ഷാറോസ് എച്ച്‌., തൃശ്ശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളേജിലെ പ്രോഗ്രാം ഓഫീസർ ഡോ. രമേഷ്കുമാർ പി., മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ പ്രോഗ്രാം ഓഫീസർ അരുൺകുമാർ എം., അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ്‌ ആൻഡ് ടെക്‌നോളജിയിലെ പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ ആർ., തൃശ്ശൂർ വെള്ളറക്കാട് തേജസ്സ് എൻജിനീയറിങ് കോളേജിലെ പ്രോഗ്രാം ഓഫീസർ ജാക്സൺ കെ.ടി., ആറന്മുള കോളേജ് ഓഫ് എൻജിനീയറിങ്ങിലെ പ്രോഗ്രാം ഓഫീസർ അനൂപ് കെ.ടി., വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ പി., തിരുവനന്തപുരം എയ്‌സ് കോളേജ് ഓഫ് എൻജിനീറിങ്ങിലെ പ്രോഗ്രാം ഓഫീസർ ഷാജി സി. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഉന്നതവിജയം നേടിയ വൊളന്റിയർമാർക്കുള്ള അവാർഡിന് എൻജിനീയറിങ് കോളേജ് വിഭാഗത്തിൽ ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അരുൺ എം.ജി., കോഴിക്കോട് കെ.എം.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ് ഫോർ വിമെനിലെ അനു ടി.എം., തൃശ്ശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ നിഖിൽ എസ്., കറുകുറ്റി എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ അശ്വതി പി.എസ്., കാസർകോഡ് എൽ.ബി.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ശ്രീനന്ദിനി ചന്ദ്രപ്രഭ ഒ. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പോളിടെക്‌നിക് കോളേജ് വിഭാഗത്തിൽ കോഴിക്കോട് കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ മുഹ്‌സിന ടി.സി., പെരിന്തൽമണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ ആരതി കെ.യു. എന്നിവരും അർഹരായി.