* ആനുകൂല്യം 1986 മുതല്‍ വിരമിച്ചവര്‍ക്ക്

* ഗുണഭോക്താക്കള്‍ 90,000 പേര്‍
ആലപ്പുഴ:
സംസ്ഥാനത്ത് മത്സ്യത്തൊഴി

ലാളി ക്ഷേമനിധി അംഗങ്ങളായി വിരമിച്ചവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്കുന്നു. ഇതിനുള്ള നടപടികള്‍ ഫിഷറീസ് വകുപ്പും മത്സ്യ ബോര്‍ഡും പൂര്‍ത്തിയാക്കി. 1986 മുതല്‍ വിരമിച്ചവര്‍ക്കാണ് ആനുകൂല്യം നല്കുന്നത്.

ഓരോ വര്‍ഷവും 500 രൂപ പ്രകാരമാണ് ആനുകൂല്യം. വിരമിച്ചവരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു സഹായംനല്കും. ഇതു പ്രകാരം 10 വര്‍ഷം അംഗത്വമുള്ള തൊഴിലാളിക്ക് 5000 രൂപ വരെ ആനുകൂല്യം ലഭിക്കും. കടലോര-കായലോര മത്സ്യ ത്തൊഴിലാളികളും മത്സ്യ അനുബന്ധ തൊഴിലാളികളുമാണ് ആനുകൂല്യത്തിന്റെ പരിധിയില്‍ വരുന്നത്.

നിലവിലെ കണക്കനുസരിച്ച് 90,000 പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ പറഞ്ഞു. 42 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഘട്ടംഘട്ടമായി വിതരണം നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

വിവിധ ക്ഷേമ ബോര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ 50 കോടി ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് വിരമിക്കല്‍ ആനുകൂല്യം നല്കുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് കാലാവധി നിശ്ചയിച്ച് വിതരണംനടത്തും. ആദ്യഘട്ട വിതരണം രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും.