ന്യൂഡല്‍ഹി: കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവന നല്‍കുമെന്ന് അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ കമ്പനി അറിയിച്ചു. ആപ്പിള്‍ വെബ്‌സൈറ്റിന്റെ ഹോംപേജില്‍ കേരളത്തെ പിന്തുണച്ചുകൊണ്ടുള്ള ബാനറും ആപ്പിള്‍ നല്കിയിട്ടുണ്ട്.

'കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ അത്യന്തം വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങള്‍ ഏഴ് കോടി രൂപ സംഭാവനയായി നല്കുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കുന്നു.' ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ആപ്പിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ വഴി അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ സംഭാവന നല്‍കാനാവുന്ന വിധത്തിലാണ് ഡൊണേഷന്‍ ബട്ടണുകള്‍ ഉള്ളത്. 

content highlights: Apple donates Rs 7 crore for Kerala's flood victims, Kerala Floods 2018, Kerala Flood relief fund