തിരുവനന്തപുരം: ഒരു ജനപ്രതിനിധി എന്നനിലയിൽ പി.വി. അൻവറിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം നിലവിട്ടുള്ളതും നിലവാരമില്ലാത്തതുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വാർത്തകളോട് വിയോജിപ്പും വിമർശനവും പ്രകടിപ്പിക്കാം. അത് ഏതൊരു വ്യക്തിയുടെയും അവകാശമാണ്. പക്ഷേ, മോശം വാക്കുകൾ ഉപയോഗിച്ചും നിലവാരംകുറഞ്ഞ രീതിയിലുമാകരുത്. അത്തരം രീതി അൻവർ സ്വീകരിച്ചത് ജനപ്രതിനിധികൾക്ക് ആകെ അവമതിപ്പുണ്ടാക്കുന്നതാണ്. ജനങ്ങളുടെ പ്രതിനിധിക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. എന്തും വിളിച്ചുപറഞ്ഞ് അവമതിപ്പുണ്ടാക്കുകയല്ല ആ ഉത്തരവാദിത്വം. അതുകൊണ്ട്, അൻവർ മാപ്പുപറയുകയാണ് വേണ്ടത് -സതീശൻ പറഞ്ഞു.

Content Highlights: Anwar should apologise to the public for rash behaviour says v d satheeshan