അങ്കമാലി: വിനോദയാത്രയില്‍ കൂടെയുണ്ടായിരുന്ന നാലുപേരും കണ്‍മുന്നില്‍ മറഞ്ഞതിന്റെ സങ്കടത്തിലാണ് ആല്‍ഫ പോള്‍. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നപ്പോള്‍ ആല്‍ഫ മാത്രമാണ് രക്ഷപ്പെട്ടത്.

പഠിച്ച കോഴ്‌സാണ് ആല്‍ഫയ്ക്ക്്് തുണയായത്. മറൈന്‍ എന്‍ജിനീയറിങ് നോട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുള്ള ആല്‍ഫയ്ക്ക്് കോഴ്‌സിന്റെ ഭാഗമായി നീന്തല്‍ പരിശീലനവും വെള്ളത്തില്‍ തുഴഞ്ഞു നില്‍ക്കാനുള്ള പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആല്‍ഫയ്ക്ക്് കനാലില്‍നിന്ന് നീന്തി രക്ഷപ്പെടാനായത്. ആല്‍ഫയും മറ്റും സഞ്ചരിച്ചിരുന്ന കാര്‍ പൊള്ളാച്ചി ഗോമംഗലം ഭാഗത്ത്് കനാല്‍ പാലത്തിലിടിച്ച്് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആല്‍ഫയും റിജോയും കാറില്‍ നിന്ന് തെറിച്ച്് വെള്ളത്തിലേക്ക് വീണു. ഇരുവരും കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തില്‍ കാറിന്റെ ചില്ല്്്്്് തകര്‍ന്നതിനാലാണ് ഇരുവരും വെള്ളത്തിലേക്ക് വീണത്. അമല്‍, ജാക്‌സണ്‍, ജിതില്‍ എന്നിവര്‍ കാറില്‍ കുടുങ്ങിപ്പോയി. റിജോ ഒഴുക്കില്‍പ്പെട്ടു. കാറില്‍ കുടുങ്ങിയ മൂന്നുപേരും മരിച്ചു. തെറിച്ചുവീണ ആല്‍ഫ വെളിച്ചം കണ്ട ഭാഗത്തേക്ക് നീന്തുകയായിരുന്നു. അതുവഴി വന്ന ലോറി ഡ്രൈവറാണ് കരയ്ക്കു കയറാന്‍ ആല്‍ഫയെ സഹായിച്ചത്. ലോറി ഡ്രൈവര്‍ നീളമുള്ള കോല്‍ താഴേക്ക് ഇട്ടുകൊടുത്തു. ഇതില്‍ പിടിച്ചാണ് ആല്‍ഫ കരയ്ക്കു കയറിയത്.

ഒഴുക്കില്‍ പെട്ട റിജോ ആല്‍ഫയ്ക്കു പിന്നിലായി ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ഫ റിജോയെ കണ്ടില്ല. കരയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടില്ലെന്ന വിവരം ആല്‍ഫ അറിയുന്നത്. ശനിയാഴ്ച വൈകീട്ടാണ് അഞ്ചംഗ സംഘം കാറില്‍ വിനോദയാത്രയ്ക്ക്് പുറപ്പെട്ടത്. ജിതിനാണ് കാര്‍ ഓടിച്ചിരുന്നത്. ജിതിന്‍ വിളിച്ചിട്ടാണ് അയല്‍വാസിയായ ആല്‍ഫയും വിനോദയാത്രയില്‍ പങ്കുചേര്‍ന്നത്. ജിതിന്റെ സുഹൃത്താണ് റിജോ. റിജോയുടെ ബന്ധുക്കളാണ് ജാക്‌സനും അമലും. മൂന്നാറില്‍ തങ്ങിയ സംഘം ഞായറാഴ്ച പുലര്‍ച്ചെ അവിടെ നിന്ന് തിരിച്ചു. പൊള്ളാച്ചിയും മറ്റും സന്ദര്‍ശിച്ച്് നാട്ടിലേക്ക് പോരാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.