ആലപ്പുഴ: മൂന്നുപതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് സഫല്യംകുറിച്ച് ആലപ്പുഴ ബൈപ്പാസ് വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നു.

ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കിയ സർക്കാരിനെയും മുഖ്യമന്ത്രിയെയും ഗഡ്കരി അഭിനന്ദിച്ചു. കയർ, ചണം, റബ്ബർ എന്നിവകൊണ്ടുള്ള റോഡുനിർമാണങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന ഗഡ്കരിയുടെ നിർദേശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.

ഹൈവേ വികസനത്തിൽ കഴിഞ്ഞ നാലരവർഷത്തിനിടെ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടപ്പുറത്തുകൂടിയുള്ള ഏറ്റവുംവലിയ എലിവേറ്റഡ് ഹൈവേ (ആകാശപാത)യാണ് ഗതാഗതത്തിനായി വ്യാഴാഴ്ച തുറന്നത്. 6.8 കിലോമീറ്റർ ബൈപ്പാസിൽ 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്.

content highlights: alappuzha bypass inauguration