നവാഗതയായ കവയിത്രിയെ അക്കാദമിക്ക് പരിചയമില്ല. അവാര്‍ഡിന് പരിഗണിക്കുന്നതിന് രചയിതാവോ പ്രസാധകരോ പുസ്തകം സമര്‍പ്പിക്കണമെന്നില്ല. വിപണിയില്‍നിന്ന് പുസ്തകങ്ങള്‍ അക്കാദമി സംഭരിക്കാറുണ്ട്.
2013ല്‍ വിപണിയില്‍നിന്ന് വിലകൊടുത്തുവാങ്ങിയതാണ് 'ഈര്‍പ്പം നിറഞ്ഞ മുറികള്‍' എന്ന കവിതാസമാഹാരം. മികച്ച പത്ത് പുസ്തകം തിരഞ്ഞെടുപ്പിനായി വിദഗ്ധര്‍ അടങ്ങിയ പാനലിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍നിന്നാണ് ഡോ. ശാന്തി ജയകുമാറിന്റെ ഈ പുസ്തകം അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവര്‍ പുസ്തകം പിന്‍വലിച്ച കാര്യം അക്കാദമിയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, 2014ല്‍ പുസ്തകം പിന്‍വലിക്കുന്ന കാര്യം പ്രസാധകരെ അറിയിക്കുകയും അവര്‍ ആവശ്യപ്പെട്ടതുപ്രകാരം പണം നല്കി വില്‍ക്കാതെ അവശേഷിച്ച പുസ്തകങ്ങള്‍ താന്‍ തിരിച്ചെടുത്തതായും കവയിത്രി ഡോ. ശാന്തി ജയകുമാറും പറഞ്ഞു.
മൂന്നുവര്‍ഷം മുന്‍പ് പിന്‍വലിച്ച ഡോ. ശാന്തി ജയകുമാറിന്റെ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം നല്കിയ സംഭവം കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.