മള്ളിയൂര്‍: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം മള്ളിയൂര്‍ ആധ്യാത്മികപീഠം ഏര്‍പ്പെടുത്തിയിട്ടുള്ള ശങ്കരസ്മൃതി പുരസ്‌കാരം അക്കിത്തത്തിന്. മള്ളിയൂരിന്റെ 97-ാം ജയന്തിയോടനുബന്ധിച്ച് നടന്നുവരുന്ന ഭാഗവതാമൃതസത്രത്തിന്റെ അഞ്ചാം ദിവസം സത്രവേദിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ഭാഗവതം പൂര്‍ണമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ അക്കിത്തത്തിന്റെ ഭാഷാഭാഗവതം പ്രകാശനം ചെയ്തത് ഭാഗവതഹംസം മള്ളിയൂരായിരുന്നു. ഫെബ്രുവരി രണ്ടിന് മള്ളിയൂരില്‍ നടക്കുന്ന ജയന്തി സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.