ചെങ്ങന്നൂർ: പുൽവാമ ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്താന് നൽകിയ ആകാശത്തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത് പാണ്ടനാട് സ്വദേശി എയർ മാർഷൽ സി. ഹരികുമാർ. പടിഞ്ഞാറൻ എയർ കമാൻഡിലെ കമാൻഡിങ് ഇൻ-ചീഫായ ഇദ്ദേഹം വിരമിക്കാൻ രണ്ടുദിവസം ബാക്കിയിരിക്കേയാണ് പിഴവില്ലാതെ മിന്നലാക്രണം നടപ്പാക്കിയത്. വ്യാഴാഴ്ചയാണ് ഹരികുമാർ വ്യോമസേനയിൽനിന്ന് വിരമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനകാലാവധി നീട്ടിയേക്കുമെന്നാണ് സൂചന.

1979-ൽ വ്യോമസേനയിൽ പ്രവേശിച്ച എയർമാർഷൽ ചന്ദ്രശേഖർ ഹരികുമാറിന് പരമവിശിഷ്ട സേവാമെഡൽ, വിശിഷ്ട സേവാമെഡൽ അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിനുപുറത്താണ് സ്കൂൾവിദ്യാഭ്യാസം ഉൾപ്പെടെ പൂർത്തീകരിച്ചത്. അവസാനമായി പ്രളയസമയത്താണ് നാട്ടിൽ വന്നത്. നേരത്തേ കിഴക്കൻ വ്യോമസേന കമാൻഡിന്റെ മേധാവിയായിരുന്നു. തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ വ്യോമസേന കമാൻഡ് തലവനാണ് ഇപ്പോൾ.

Contenty Highlights: Air Strike in Pakistan planned by Malayali IAF Officer