കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെടും. വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികള്‍ക്ക് ഗുണകരമാണെന്ന നിലപാടാണ് സംഘത്തിനുള്ളത്.

സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് എത്രയും വേഗം നീതിലഭിക്കണമെന്നും സംഘം പറയുന്നു. പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തുനല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

നടന്റെ സ്വാധീനവും ക്വട്ടേഷന്‍ ബലാത്സംഗമെന്ന കേസിന്റെ പ്രത്യേകതയും ചൂണ്ടിക്കാട്ടാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഏതെങ്കിലുമൊരു സെഷന്‍സ് കോടതി ഈ കേസ് മാത്രം പരിഗണിക്കാന്‍ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് കഴിയും.