തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ വനിതാ കമ്മിഷനില്‍ മൊഴിനല്‍കി. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പോലീസ് നടപടിയെയാണ് വിമര്‍ശിച്ചതെന്നും മൊഴിയിലുണ്ട്. അന്വേഷണച്ചുമതലയുള്ള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ പി.യു. കുര്യാക്കോസിനു കോട്ടയത്തു നല്‍കിയ മൊഴിയിലാണ് ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തുടര്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ കേരളത്തിനു പുറത്തുള്ള ചെയര്‍പേഴ്‌സണ്‍ മടങ്ങിയെത്തിയശേഷം റിപ്പോര്‍ട്ട് പരിശോധിക്കും. തുടര്‍ന്നാകും ജോര്‍ജിന്റെ വിശദീകരണത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുക.