കൊച്ചി: ഇനിയും കലാകാരന്മാർ കോൺഗ്രസിലേക്ക് വരുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താൻ വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകനാണ്. പോസ്റ്റർ ഒട്ടിക്കാനും മൈക്ക് അനൗൺസ്‌മെന്റിനുമെല്ലാം നടന്നിട്ടുണ്ട്. അന്ന് മത്സരിക്കാനുള്ള അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും സ്വീകരിച്ചിട്ടില്ല.
എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കണമോ എന്നകാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. മത്സരിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും ധർമജൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
Content Highlights: Actor Dharmajan Bolgatty ready to contest in assembly election