താഴെചൊവ്വ: ഭർത്താവിനൊപ്പം യാത്രചെയ്യവെ സ്കൂട്ടറിൽനിന്ന് വീണ സ്ത്രീ ടാങ്കർലോറി കയറി മരിച്ചു. മേലെചൊവ്വ പാതിരിപ്പറമ്പിലെ സി.എസ്. നിവാസിൽ മീരാബായി (52) ആണ് മരിച്ചത്. ദേശീയപാതയിൽ ബുധനാഴ്ച രാവിലെ തെഴുക്കിലെപീടിക വൈദ്യുതി ഓഫീസിന് മുന്നിലാണ് അപകടം. റേഷൻ സാധനങ്ങൾ വാങ്ങിവരികയായിരുന്നു.

പരേതനായ ഫിലിപ്പ് ടൈറ്റസിൻറെയും എലിസബത്തിൻറെയും മകളാണ്. ഭർത്താവ്: ശരത്ചന്ദ്രമോഹനൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: രമീം ആർതർ, രമീന ആൻസി. മരുമക്കൾ: ജ്വൽന, റിജേഷ്. സഹോദരങ്ങൾ: പ്രേമലത, സത്യദാസ് ശോഭൻ, മെർലിൻ ‍നീനാബായി, സൈമൻ സുന്ദർരാജ്. ശവസംസ്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ചൊവ്വ സി.എസ്.ഐ. സാമുവൽ ഹെബിക്സ് പള്ളി സെമിത്തേരിയിൽ.