imageബാലുശ്ശേരി: ലിംഗവേര്‍തിരിവിന്റെ മതിലുകള്‍ കോളേജ് തലത്തിലും. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കു മാത്രമായി സര്‍ക്കാര്‍ മേഖലയില്‍ നാലെണ്ണമടക്കം 65 കോളേജുകളുള്ളതായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ 2019-20ല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.

എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം കോളേജുകളും വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച് മാറാതെ തുടര്‍ന്നുപോരുന്നവയാണ്. കൂടുതല്‍ കോളേജുകളുള്ളത് സാശ്രയമേഖലയിലാണ്. ഇവയൊക്കെ സമീപകാലത്താണ് അഫിലിയേഷന്‍ നേടിയിട്ടുള്ളത്.

38 എണ്ണം ഗ്രാമീണമേഖലയിലും 27 എണ്ണം നഗരത്തിലുമാണ്. ആണ്‍കുട്ടികളുടെ മാത്രമായിരുന്ന മിക്കകോളേജുകളും ആദ്യം പി.ജി. തലത്തിലും പിന്നീട് ഡിഗ്രി ക്ലാസുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങി. എം.ജി. സര്‍വകലാശാലയ്ക്കുകീഴില്‍ മൂന്ന് കോളേജുകള്‍ മിക്‌സഡ് ആക്കിയെങ്കിലും ഇവിടത്തെ പരമ്പരാഗത കോഴ്‌സുകളില്‍ ഇപ്പോഴും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല.

ഇവിടങ്ങളിലെ സ്വാശ്രയ, പുതുതലമുറ കോഴ്‌സുകളില്‍ ഡിഗ്രി തലത്തില്‍ അവര്‍ക്ക് പ്രവേശനമുണ്ട്.