തിരുവനന്തപുരം: കോവിഡ് ആദ്യതരംഗ കാലയളവിൽ ഗാർഹികപീഡനത്തിന് ഇരയായത് 3818 സ്ത്രീകളെന്ന് സാമൂഹികക്ഷേമ ബോർഡിന്റെ റിപ്പോർട്ട്. ഗാർഹികപീഡനം 4338 കുട്ടികളെ മാനസികമായും ശാരീരികമായും ബാധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കുടുംബാന്തരീക്ഷം കൂടുതൽ മോശമാക്കിയതും ഗാർഹികപീഡനത്തിലേക്ക് വഴിവെച്ചതും ലഹരിയുടെയും മൊബൈൽഫോൺ, സാമൂഹികമാധ്യമങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലവുമാണ്. സ്ത്രീധന വിഷയത്തിൽ 803 പേർ സംസ്ഥാനത്ത് ഇക്കാലയളവിൽ പീഡനത്തിനിരയായി.

ബോർഡിനുകീഴിൽ 14 ജില്ലകളിലുമായുള്ള 82 സർവീസ് പ്രൊവൈഡിങ് സെന്ററുകളിൽ (എസ്.പി.സി.) 2020 ഏപ്രിൽ ഒന്നിനും 2021 മാർച്ച് 31-നും ഇടയിൽ ലഭിച്ച കേസുകളാണിവ. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ, വനിതാ കമ്മിഷൻ, സ്വകാര്യ പരാതികൾ എന്നിവ കൂടാതെയുള്ളതാണിത്.

റിപ്പോർട്ട് ചെയ്ത ഗാർഹികപീഡന കാരണങ്ങൾ

ജില്ല ഗാർഹിക പീഡനക്കേസുകൾ ലഹരി ഉപയോഗം സ്ത്രീധനം മൊബൈൽ ഉപയോഗം

തിരുവനന്തപുരം 421 98 36 40

കൊല്ലം 302 178 143 173

പത്തനംതിട്ട 108 36 24 14

ആലപ്പുഴ 117 47 29 28

കോട്ടയം 337 157 67 42

ഇടുക്കി 282 208 94 32

എറണാകുളം 526 90 14 17

തൃശ്ശൂർ 306 126 51 54

പാലക്കാട് 268 67 54 17

മലപ്പുറം 127 44 24 12

കോഴിക്കോട് 168 100 44 8

വയനാട് 404 210 175 101

കണ്ണൂർ 389 192 39 136

കാസർകോട് 63 29 9 11