നെടുമ്പാശ്ശേരി: ഞായറാഴ്ച രണ്ടു വിമാനങ്ങൾകൂടി ഗൾഫിൽനിന്നു കൊച്ചിയിലെത്തി. ദുബായ്, അബുദാബി എന്നിവിടങ്ങളിൽനിന്നു കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 360 യാത്രക്കാരാണുണ്ടായിരുന്നത്.
ആദ്യമെത്തിയ ദുബായ്-കൊച്ചി വിമാനത്തിൽ 179 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 35 പേർ ഗർഭിണികളും 46 പേർ അടിയന്തര ചികിത്സ ആവശ്യമായവരും 53 പേർ ജോലി നഷ്ടപ്പെട്ടവരും 13 പേർ വയോധികരുമാണ്. രണ്ടാമതെത്തിയ അബുദാബി-കൊച്ചി വിമാനത്തിൽ 181 പേരാണുണ്ടായിരുന്നത്. ഇതിൽ ഒരു കൈക്കുഞ്ഞുമുണ്ട്. പരിശോധനകൾക്കുശേഷം യാത്രക്കാരെ നിരീക്ഷണവാസത്തിനായി അയച്ചു.
തിങ്കളാഴ്ച കൊച്ചിയിലേക്ക് ഒരു സർവീസാണുള്ളത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അബുദാബി-കൊച്ചി വിമാനം രാത്രി 8.40-ന് എത്തും.
Content Highlight: 360 expatriates reached kerala