തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് റെഗുലർ കോഴ്‌സ് രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച അഞ്ചുവരെ ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളിൽ നാലിനകം പ്രവേശനം നേടണം.