തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തുവാനുള്ള അവസരം നിഷേധിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി. ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക കേന്ദ്രം സജ്ജമാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഉദ്യോഗസ്ഥർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ കഴിയാതെവരുന്നത് അംഗീകരിക്കാനാകില്ലെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാനും ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലും പറഞ്ഞു.