തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുനഃപ്രവേശന രജിസ്‌ട്രേഷൻ തീയതികൾ പിഴ കൂടാതെ ഏപ്രിൽ 17 വരെയും 60 രൂപ പിഴയോടെ ഏപ്രിൽ 30 വരെയും നീട്ടി.