മൂന്നാർ: ലോഡ്‌ജ്‌ മുറിയിൽനിന്ന്‌ അഞ്ചുകോടിരൂപ വിലമതിക്കുന്ന അഞ്ചുകിലോ തിമിംഗില വിസർജ്യം (അംബർഗ്രിസ്) പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾക്കൂടി പിടിയിൽ. അംബർഗ്രിസ് വിൽക്കാൻ ഏൽപ്പിച്ചയാളാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. കേസിൽ രണ്ടുപേർകൂടി പിടിയിലാകാനുണ്ട്.

തമിഴ്‌നാട് തേനി ചിന്നമന്നൂർ കരിച്ചിപട്ടി സ്വദേശി ശരവണ (45) നെയാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇയാളാണ് അംബർഗ്രിസ് വിൽക്കാനായി മുൻപ് പിടിയിലായ വേൽമുരുകനെ ഏൽപ്പിച്ചതെന്ന് എ.സി.എഫ്. പറഞ്ഞു. ചിന്നമന്നൂരിലെ കോടീശ്വരനായ ഇയാളെ വീട്ടിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചോദ്യം ചെയ്തുവരുകയാണ്.

23-നാണ് പഴയ മൂന്നാറിലെ ലോഡ്‌ജിൽനിന്ന്‌ തിമിംഗില വിസർജ്യവുമായി അഞ്ചംഗസംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇത് കൊണ്ടുവരാൻ ഏർപ്പാടുചെയ്ത മൂന്നാർ സ്വദേശിയെയും അന്ന് രാത്രിയിൽ വനംവകുപ്പ് പിടികൂടിയിരുന്നു.