ചങ്ങനാശ്ശേരി: പതിനൊന്നാം ശമ്പള പരിഷ്‌കരണ റിപ്പോർട്ട് നിരാശാജനകവും വഞ്ചനാപരവുമെന്ന് ഡി.എസ്.ടി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തി. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടത്തിയിരുന്നത് ഈ റിപ്പോർട്ട് അട്ടിമറിച്ചിരിക്കുകയാണ്. അർഹതപ്പെട്ട ഡി.എ. യഥാസമയം നൽകാതെ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചും ഉടനടി നടപ്പാക്കാൻ പോകുന്നുവെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും അധ്യാപകർക്കും ജീവനക്കാർക്കും ഉണ്ടായ കനത്ത നഷ്ടം മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന്‌ സംസ്ഥാന പ്രസിഡന്റ് ബി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ബി.ഭദ്രൻപിള്ള എന്നിവർ ആരോപിച്ചു.