കോട്ടയം: ചേരമ സാംബവ യൂത്ത് ഫെഡറേഷൻ (സി.എസ്.വൈ.എഫ്.) സംസ്ഥാന നേതൃയോഗം വാഴൂർ സി.എസ്.ഡി.എസ്.സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ്‌ ടി.എ.കിഷോർ അധ്യക്ഷത വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് സി.എസ്.ഡി.എസ്.സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടികൾ വിജയിപ്പിക്കാനും തീരുമാനിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ആഷ്‌ലി ബാബു, ജോയിന്റ് സെക്രട്ടറിമാരായ സുമിത് മോൻ, സനീഷ് കെ.എസ്., സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് രാജു, താലൂക്ക് ഭാരവാഹികളായ സജികുമാർ പീരുമേട്, ജസ്റ്റിൻ കൈപ്പുഴ, എം.സി.ഷിജു മല്ലപ്പള്ളി, സജു മാത്യു റാന്നി എന്നിവർ പ്രസംഗിച്ചു.