കണ്ണൂർ: കെ.കെ.രാഗേഷ്‌ എം.പി.ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഹരിയാന ഗുഡ്‌ഗാവിലെ മെഡാന്റ്‌ ഹോസ്പിറ്റലിൽ ചികിത്സയിലാണ്‌ അദ്ദേഹം.

കഴിഞ്ഞ രണ്ടുമാസത്തോളായി കർഷകസമരത്തിന്റെ കൂടെയായിരുന്നു രാഗേഷ്‌. പാർലമെന്റ് സമ്മേളനത്തിന്‌ മുന്നോടിയായി കോവിഡ്‌ ടെസ്റ്റ്‌ നടത്തിയപ്പോൾ നെഗറ്റീവായിരുന്നു. 30-ന്‌ കാലത്ത്‌ കടുത്ത പനിയും കോവിഡ്‌ ലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന്‌ പരിശോധിച്ചപ്പോഴാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ -കെ.കെ.രാഗേഷ്‌ പറഞ്ഞു.