കണ്ണൂർ: കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി.യിലേക്ക് സ്വാഗതം ചെയ്യുന്നെന്ന് ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. പാർട്ടിയുടെ ആരോഗ്യസന്നദ്ധപ്രവർത്തകരുടെ ജില്ലാതല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുങ്ങാൻ തുടങ്ങുന്ന കപ്പലാണെന്ന് കോൺഗ്രസുകാർതന്നെ പറയുന്ന സാഹചര്യത്തിലാണിത്. ആത്മാഭിമാനമുള്ള, ദേശാഭിമാന ബോധമുള്ള, മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി. സ്വാഗതം ചെയ്യുന്നു. എല്ലാവരെയും സ്വീകരിക്കാൻ തയ്യാറാണ്’ -അദ്ദേഹം പറഞ്ഞു.