തിരുവനന്തപുരം: എം.വി.രാഘവൻ ഫൗണ്ടേഷന്റെ എം.വി.ആർ. പുരസ്‌കാരം സുഗതകുമാരിക്കു നൽകും.
25,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ ഏഴിന് രാവിലെ 11-ന് ഉമ്മൻചാണ്ടി സുഗതകുമാരിക്ക് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി.ജോൺ, സെക്രട്ടറി എം.പി.സാജു എന്നിവർ അറിയിച്ചു.