തലശ്ശേരി: കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നതിൽനിന്ന്‌ മാറിനിൽക്കണമെന്നും അവർക്ക് ഒരു പ്രോത്സാഹനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുകയില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകൂട്ടം അധ്യാപകരുടെ സ്വാർഥ ചിന്തയുടെ പേരിൽ കുട്ടികളുടെ ആരോഗ്യംവെച്ചുള്ള കളികൾക്ക് കൂട്ടുനിൽക്കാൻ സർക്കാരിന് കഴിയില്ല. എല്ലാവരും വാക്സിൻ സ്വീകരിക്കണം -മന്ത്രി പറഞ്ഞു.