തിരുവനന്തപുരം: ഈ വർഷത്തെ ഐ.എസ്.ഒ. 27001 സർട്ടിഫിക്കറ്റ് കേരള പോലീസിന്റെ സൈബർഡോമിനു ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കൈകാര്യം ചെയ്യുന്ന വിവരങ്ങൾ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏജൻസികൾക്കാണ് ഐ.എസ്.ഒ. 27001 സർട്ടിഫിക്കറ്റ് നൽകുന്നത്. ഇന്ത്യയിൽ ആദ്യമായി ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമനിർവഹണ വിഭാഗമാണ് സൈബർഡോം. കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി ഐ.എസ്.ഒ. 27001 സർട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന പ്രത്യേകതയും കേരള പോലീസ് സൈബർഡോമിനുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, ഡി.ഐ.ജി. പി.പ്രകാശ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.