തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ഭിന്നശേഷിക്കാർക്കെല്ലാം ഒരേരീതിയിൽ യാത്രാനുകൂല്യം നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിട്ടു. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 21 തരം ഭിന്നശേഷിക്കാരിൽ എല്ലാവർക്കും ഒരേ പോലെ യാത്രാനുകൂല്യത്തിന് അർഹതയുണ്ട്.

ഭിന്നശേഷിക്കാർ തമ്മിൽ വേർതിരിവു പാടിലെന്നാണ് നിയമം. ഈ സാഹചര്യത്തിൽ നിലവിൽ നൽകുന്ന യാത്രാസൗജന്യം സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കാനും ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന ഇളവ് അർഹതയുള്ളവർക്കെല്ലാം നൽകാനും സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് നിർദേശം നൽകി.