പയ്യന്നൂർ: പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോ. പി.സി. ശ്രീനിവാസ് ചൊവ്വാഴ്ച വിരമിക്കും. കണ്ണൂർ സർവകലാശാല മാത്തമാറ്റിക്‌സ് വിഭാഗം റിസർച്ച് ഗൈഡും പി.ജി. മാത്തമാറ്റിക്‌സ് ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായ അദ്ദേഹം 2019 ഏപ്രിൽ ഒന്നിനാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്. എം.എസ്‌സി. മാത്തമാറ്റിക്‌സ്(വിദൂരവിദ്യാഭ്യാസം) പരീക്ഷാ ബോർഡ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അമൃത(നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക). മകൾ: അനഘ ശ്രീനിവാസ് (എം.എ ഇംഗ്ലീഷ് വിദ്യാർഥിനി, ബെംഗളൂരു).