തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 20,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവർ 1,60,824 ആയി. രോഗസ്ഥിരീകരണനിരക്ക് 13.61 ശതമാനമാണ്. കഴിഞ്ഞദിവസം 13.53 ശതമാനമായിരുന്നു. ഒരാഴ്ചത്തെ ശരാശരി 10.62 ശതമാനവും.

1,52,639 സാംപിളുകൾ പരിശോധിച്ചു. 14,651 പേർ വെള്ളിയാഴ്ച രോഗമുക്തരായി. 116 മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ 16,701 ആയി.

ജില്ല രോഗികൾ രോഗമുക്തർ

മലപ്പുറം 3670 1838

കോഴിക്കോട് 2470 1029

എറണാകുളം 2306 1599

തൃശ്ശൂർ 2287 2659

പാലക്കാട് 2070 908

കൊല്ലം 1415 1382

ആലപ്പുഴ 1214 983

കണ്ണൂർ 1123 959

തിരുവനന്തപുരം 1082 1169

കോട്ടയം 1030 740

കാസർകോട് 681 653

വയനാട് 564 239

പത്തനംതിട്ട 504 271

ഇടുക്കി 356 222