കൊല്ലം : ജില്ലാ ആസൂത്രണസമിതി യോഗങ്ങളിൽ ഓൺലൈനായി പങ്കെടുക്കുന്ന അംഗങ്ങൾക്കും 600 രൂപ സിറ്റിങ് ഫീസ് നൽകും. ആസൂത്രണസമിതി യോഗത്തിലും സബ്കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്ന ചെയർപേഴ്‌സണടക്കമുള്ളവർക്ക് 1000 രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 600 രൂപ സിറ്റിങ് ഫീസും 400 രൂപ യാത്രാബത്തയുമാണ്. സമിതിയിലെ സർക്കാർ നോമിനി ഉദ്യോഗസ്ഥനാണെങ്കിലും ഈ തുകയ്ക്ക് അർഹതയുണ്ടാകും.