തിരുവനന്തപുരം: വാതിൽപ്പടി സേവനത്തിന്റെ സംസ്ഥാനതല ഏകോപനത്തിനും മേൽനോട്ടത്തിനും സംസ്ഥാന കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സെൽ രൂപവത്കരിച്ചു. ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് സംസ്ഥാന കോ-ഓർഡിനേറ്റർ.

ജോയന്റ് കോ-ഓർഡിനേറ്റർ, മൂന്നു പ്രോഗ്രാം മാനേജർമാർ, അസിസ്റ്റന്റ് എന്നിവരാണ് സെൽ അംഗങ്ങൾ. നിലവിൽ 50 തദ്ദേശ സ്ഥാപനങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിലാണ് വാതിൽപ്പടി സേവനം നടപ്പാക്കിയത്.