കണ്ണൂർ: എ.ഐ.വൈ.എഫ്. 21-ാം സംസ്ഥാന സമ്മേളനം ഡിസംബർ രണ്ട്‌, മൂന്ന്‌, നാല്‌ തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം രണ്ടിന് വൈകിട്ട് 4.30-ന് ടൗൺസ്ക്വയറിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

മൂന്നിന് 10 മണിക്ക് റബ്കോ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രമുഖ പത്രപ്രവർത്തകനും ‘ദി ടെലിഗ്രാഫ്’ എഡിറ്ററുമായ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ, ബിനോയ് വിശ്വം എം.പി.ആർ. തിരുമലൈ, സത്യൻ മൊകേരി, സി.എൻ. ചന്ദ്രൻ, കെ രാജൻ, എന്നിവർ പ്രസംഗിക്കും.

നാലിന് പത്തുമണിമുതൽ പ്രതിനിധി സമ്മേളനം തുടരും. മന്ത്രി ജെ. ചിഞ്ചുറാണി, കെ.പി. രാജേന്ദ്രൻ, വി. ചാമുണ്ണി, സി.പി. മുരളി, വി.എസ്. സുനിൽകുമാർ, പി.എസ്. സുപാൽ തുടങ്ങിയവർ സംസാരിക്കും. 400 പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. സന്തോഷ് കുമാർ, ജനറൽ കൺവീനർ സി.പി. ഷൈജൻ, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജില്ലാ സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ പ്രസിഡന്റ്‌ കെ.ആർ. ചന്ദ്രകാന്ത് എന്നിവർ പങ്കെടുത്തു.