കൊച്ചി: കൂടുതൽ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരാനുള്ള അവസരമാണ് ഏകീകൃത ബലിയർപ്പണ രീതിയിലൂടെ സഭയ്ക്കു കൈവന്നതെന്ന് സിറോ മലബാർ സഭ മീഡിയ കമ്മിഷൻ.

രണ്ടു രൂപതകളിൽ മാത്രമേ ഏകീകൃത ബലിയർപ്പണം നടപ്പാക്കാൻ സാവകാശം വേണ്ടിവന്നുള്ളൂ. ഈ രൂപതകളും വൈകാതെ ഏകീകൃത ബലിയർപ്പണ രീതിയിലേക്ക് വരും. ഈ രീതി നടപ്പാക്കാൻ 2022 ഏപ്രിൽ വരെ സമയം അനുവദിച്ചിരുന്നു. കാനൻ നിയമം 1538 പ്രകാരമുള്ള ഇളവുകൾ താത്‌കാലികവും പ്രാദേശികവുമാണ്. ഇത് സഭയുടെ കൂട്ടായ്മയ്ക്കെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പത്രക്കുറിപ്പിൽ അറിയിച്ചു.