തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലെ എൻ.സി.ഇ.ആർ.ടി.യുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തിനെ നിയമിച്ചു. എൻ.സി.ഇ.ആർ.ടി.യുടെ എജ്യുക്കേഷൻ ടെക്‌നോളജി വിഭാഗമായ സി.ഐ.ഇ.ടി.യുടെ ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡിൽ അംഗമായാണ് നിയമനം. വ്യത്യസ്ത സംസ്ഥാനങ്ങളിൽനിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാർശ നൽകലുമാണ് അഡ്വൈസറി ബോർഡിന്റെ ചുമതല. അൻവർ സാദത്തിനു പുറമെ ഐ.എസ്.ആർ.ഒ., ഇഗ്‌നോ, യു.ജി.സി., ഇ.എം.എം.ആർ.സി. കശ്മിർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധരേയും ബോർഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്. മൂന്നു വർഷത്തേക്കാണ് നിയമനം.