തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തി നിൽക്കുന്നതിനാൽ വളരെ അത്യാവശ്യമുള്ള ഇടപാടുകൾക്കുമാത്രമേ ജനം ബാങ്കുകളിൽ എത്തേണ്ടതുള്ളൂവെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആവശ്യപ്പെട്ടു.

അന്വേഷണങ്ങൾക്കും അക്കൗണ്ട് ബാലൻസ് അറിയുന്നതിനും പാസ് ബുക്ക് പതിപ്പിക്കുന്നതിനുമൊക്കെ ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ട സന്ദർഭമല്ലിത്-സംസ്ഥാന കൺവീനർ സി.ഡി. ജോൺസൺ അറിയിച്ചു.