തിരുവനന്തപുരം: കോവിഡ് പ്രതിരോധവാക്സിൻ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസനിധിയിലേക്ക്‌ കെ.എസ്.ഇ.ബി. ജീവനക്കാർ ഒരുദിവസത്തെ ശമ്പളം സംഭാവന നൽകും. എട്ടുകോടിരൂപയാണ് ഇതിലൂടെ ലഭിക്കുക.

മന്ത്രി എം.എം. മണി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. സംഘടനകൾ ഏകകണ്ഠമായാണ് തീരുമാനിച്ചത്.

ജീവനക്കാരുടെ സാമൂഹികപ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.