തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ കണ്ടന്റ് റൈറ്റർമാർക്ക് ചെയ്ത പ്രവൃത്തിക്ക് ആനുപാതികമായി പ്രതിഫലം ലഭിച്ചെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ.

കാമ്പസ് അധിഷ്ഠിത പ്രവർത്തനത്തിന് പ്രതിമാസ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് കാരണം അതു മാറ്റുകയും വീട്ടിലിരുന്ന് എഴുതിനൽകുന്ന പാഠഭാഗങ്ങൾക്ക് നിശ്ചിത പ്രതിഫലം നൽകാമെന്നു തീരുമാനിക്കുകയുമായിരുന്നു.

പാഠഭാഗങ്ങൾ വിദഗ്‌ധസമിതി അവലോകനം ചെയ്താണ് പ്രതിഫലം നിശ്ചയിക്കേണ്ടതെന്ന് എം.കെ. മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.