മട്ടന്നൂർ: 26-ാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ഭാസ്കരൻ പതാക ഉയർത്തി.

ആദ്യ ദിവസം ആൺകുട്ടികളുടെ ക്വാർട്ടർ ഫൈനലിൽ കാസർകോടിനെ 8-1ന് തോൽപ്പിച്ച് തിരുവനന്തപുരം സെമിഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ക്വാർട്ടറിൽ തിരുവനന്തപുരത്തെ 12-5 ന് പരാജയപ്പെടുത്തി കോഴിക്കോടും എറണാകുളത്തെ 7-0 ന് തോൽപ്പിച്ച് തൃശ്ശൂരും സെമിയിലെത്തി.

സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി. സ്പർജൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൻ മുഖ്യാതിഥിയായിരുന്നു. വി.പി. സത്താർ, സുധീർ കുമാർ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം 30-ന് നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു ഉദ്ഘാടനം ചെയ്യും.