തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് കസ്റ്റഡിയിലെടുത്തത് സർക്കാരിന്റെ പ്രതിച്ഛായയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ല. ആരോപണം ഉയർന്നപ്പോൾതന്നെ അദ്ദേഹത്തെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ്‌ ചെയ്തു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ, അദ്ദേഹം കഴിഞ്ഞ കുറേനാളായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത ഒരുദിവസം ചൂണ്ടിക്കാണിക്കാനാവുമോ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം.