രാജപുരം: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് കോവിഡ് പോസീറ്റിവ് സ്ഥീരീകരിച്ചു. ഇതോടെ വിനോദസഞ്ചാരകേന്ദ്രം താത്കാലികമായി അടച്ചു. മാനിമലയിലേക്കുള്ള ട്രക്കിങ്ങും നിർത്തിവച്ചതായി കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ് അറിയിച്ചു.

ഇക്കോ ഷോപ്പ്, ടിക്കറ്റ് കൗണ്ടർ, താത്കാലിക പവലിയൻ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്തും. ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കോവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ട കേന്ദ്രം ഓക്ടോബർ ഒന്നിനാണ് തുറന്നത്.