കല്യാശ്ശേരി: കണ്ണൂർ സർവകലാശാല ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ വെബിനാർ തുടങ്ങി. മലബാറിന്റെ ചരിത്രവുമായുള്ള വിഷയത്തിലാണ് വെബിനാർ. ലെയിഡർ സർവകലാശാല നെതർലൻഡ്സ് ഗവേഷകൻ ഡോ. മുഹമ്മദ് കൂരിയ ഉദ്ഘാടനം ചെയ്തു. വിവിധ വിദേശ സർവകലാശാലകളിലെ പ്രൊഫ. സൂസൻ റോ എർഫോർട്ട്, മാർഗരറ്റ് ഫ്രൻഡ്സ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. മഞ്ജുള പൊയിൽ അധ്യക്ഷത വഹിച്ചു. എം.ആർ.മന്മഥൻ, ധനശ്രീ നന്ദന, ഇക്ബാൽ അഹമ്മദ് എന്നിവർ സംസാരിച്ചു.