തേഞ്ഞിപ്പലം: കോവിഡ്-19 വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മാർച്ച് 11 മുതൽ മദ്രസകൾക്ക് അവധിനൽകിയ പശ്ചാത്തലത്തിൽ മുഅല്ലിംകൾക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകണമെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികളോട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറൽസെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും ആവശ്യപ്പെട്ടു.